ജാലകം chintha.com

Sunday, February 24, 2013

വേലു മാഷ് (ഓര്‍മ്മക്കുറിപ്പ്)



വേലു മാഷ് (ഓര്‍മ്മക്കുറിപ്പ്)

ഡിസെംബെര്‌ 13, 2009ലെ എന്റെ ദിനസരിക്കുറിപ്പ്

നല്ല ഉറക്കത്തിലായിരുന്ന ഞാന് മൊബൈല് ഫോണ്‍ അടിക്കുന്നത്‌ കേട്ട്‌ ഉണര്ന്നു. ഇത്ര വേഗം നേരം പുലര്ന്നോ? ഇല്ല, കേട്ടത് അലാറത്തിന്റെ ആയിരുന്നില്ല – ഇന്‍കമിംഗ് കാളിന്റെ ആയിരുന്നു, വാമഭാഗമാണ്‌. അയ്യോ, ഇത്ര നേരത്തെ? ഒന്നു പരിഭ്രമിച്ചു. സംശയീച്ചതുപോലെ ഗൌരവമുള്ള ഒരു കാര്യം തന്നെ; ഭാര്യ പറഞ്ഞു:വേലു മാഷ് മരിച്ചു, ഹൃദയസ്തംഭനം ആയിരുന്നുവത്രേ. ഇപ്പോള്‍ ഫോണ്‍ ഉണ്ടായിരുന്നു.

ദൈവമേ……… ശരി, ഞാന് വീട്ടിലേക്ക് വിളിക്കാം”, ഞാന് ഫോണ്‍ താഴെ വെച്ചു.
മനസ്സ്‌ വല്ലാതെ വേദനിക്കുന്നു. ചിരിച്ച മുഖവും, നരച്ച തലമുടിയും, വെളുത്ത വസ്ത്രവും ധരിച്ച വേലു മാഷ് മനസ്സില്‍നിന്ന് മാറുന്നില്ല.
എല്ലാവര്ക്കും വേണ്ടപ്പെട്ട ആളായിരുന്നു വേലു മാഷ്. എനിക്കോര്മയുള്ള കാലം മുതല്ക്കേ എല്ലാവരുടെയും മാഷ്ആയിരുന്നു. സ്കൂള്‍ മാഷ് ആയിരുന്നില്ല, കാര്യവിവരവും, സ്നേഹവും സഹകരണവുമൊക്കെ ഉള്ള വേലുകുട്ടിനായരെ, ഒരുവിധം എല്ലാവരും സ്നേഹബഹുമാനത്തോടെ വിളിച്ചു: വേലു മാഷ്.
എന്നെങ്കിലും നാട്ടില്‍ പോകുമ്പോള്‍, കാണാനും സംസാരിക്കാനും ഞാന് മറക്കാറില്ല. മിക്കപ്പോഴും എന്നെ വീട്ടില്‍ വന്നു കാണുമായിരുന്നു. ഗള്ഫില്‍ നിന്നും ആദ്യമായി നാട്ടില്‍ പോയപ്പോള്‍, ഞാന് കൊടുത്ത പേനയെപറ്റി മാഷ് ഒന്നിലധികം പ്രാവശ്യം നന്ദിപൂര്‍വം സംസാരിച്ചിരുന്നു.

ഓര്മകള്‍ മനസ്സില്‍ നിറഞ്ഞു നില്ക്കുന്നു. സ്വാര്‍ത്ഥതാല്പര്യങ്ങളും, അഹങ്കാരവും, അസൂയയും, ഗോസ്സിപും ഒന്നും തൊട്ട്‌ തീണ്ടിയിട്ടില്ലാതിരുന്ന മാഷ്, ഒരു ശുദ്ധഹൃദയന് - താന്‍ പ്രവര്ത്തിച്ചിരുന്ന, വിശ്വസിച്ചിരുന്ന രാഷ്ട്രീയകക്ഷിയെ പ്രതിനിധീകരിച്ചിട്ടാണെങ്കിലും തന്ടേതുമാത്രമായ വ്യക്തിത്വംകൊണ്ട്‌ ജയിച്ചു, ഒരിക്കല്‍ പഞ്ചായത്‌ മെംബര് കൂടി ആയിരുന്നു.
സജ്ജനങ്ങളുടെ വിയോഗം നമ്മെ ആത്മാര്ത്ഥമായി ദുഖിപ്പിക്കുന്നു. അങ്ങിനെ അല്ലാത്തവര്‍ ഈ ലോകത്തോട്‌ വിടപറയുമ്പോള്‍ ദു:ഖിക്കാന്‍ പോലും ആരും ഉണ്ടാവില്ല അവര്‍ ഈലോകത്തിനു ഒരു ഭാരമാണ്‌ എന്നുള്ളതും ഒരു പരമാര്ത്ഥo മാത്രം.
മാഷേ, താങ്കളുടെ ആത്മാവിന്റെ നിത്യശാന്തിക്കായി ഞാന് പ്രാര്ഥിക്കുന്നു. ഇനിയൊരു ജന്മമുണ്ടെങ്കില്‍, വീണ്ടും തമ്മില്‍ കണ്ടുമുട്ടാന്‍ സാധിക്കണേ എന്നും.

7 comments:

  1. അസമയത്ത് ഉയരുന്ന ഫോണ്‍ബെല്‍ ഉള്ളില്‍ വേവലാതിയാണുര്‍ത്തുക.ന്യായമായും സംശയിക്കും,എന്തോ,ഏതോ മനസ്സില്‍ ചലനം സൃഷ്ടിക്കാന്‍ പര്യാപ്തമായ വാര്‍ത്ത കേള്‍ക്കേണ്ടി വരും.
    തീര്‍ച്ചയായും ഡോക്ടര്‍, സജ്ജനങ്ങളുടെ വിയോഗം
    നമ്മില്‍ ആത്മാര്‍ത്ഥമായും ദുഃഖത്തിന്‍റെ തീവ്രത വര്‍ദ്ധിപ്പിക്കുന്നു.
    ആശംസകളോടെ

    ReplyDelete
    Replies
    1. ശരിയാണ്. അതാണ്‌ ഉണ്ടായത്. ബ്ലോഗ്‌ വായിച്ചു അഭിപ്രായംപരഞ്ഞതിനു നന്ദി, സര്‍.

      Delete
  2. Cut and paste:
    ആറങ്ങോട്ടുകര മുഹമ്മദ്‌ has left a new comment on your post "വേലു മാഷ് (ഓര്‍മ്മക്കുറിപ്പ്)":

    പഴയ ഗുരുക്കന്മാരുടെ ഓര്‍മ്മയിലേക്ക് കൊണ്ടുപോയി.ശങ്കുണ്ണിമാഷും ദാക്ഷായണി ടീച്ചറും മുന്നില്‍ വന്നുനിന്നു ചിരിച്ചു.ഒരിയ്ക്കലും തിരിച്ചു വരാത്ത പഴയകാലം

    Thank you, Muhammed Sir.

    ReplyDelete
  3. സർ,

    ഈ ഗൃഹാതുരത്വം എല്ലാ ജീവികൾക്കും ജീവിതത്തിൽ ഏതെങ്കിലും ഒരു സമയത്ത് ഉണ്ടാകുന്നതാണ്.

    ഒരു സന്തോഷ വാർത്ത അറിയിക്കട്ടെ, താങ്കളുടെ മകൾ ജയ ഞാൻ ജോലി ചെയ്യുന്ന കമ്പനിയിൽ ആണ് ജോലി ചെയൂന്നതു. ഇന്നലെ യാദ്രസ്ചികമായി ആണ് പരിചയപ്പെട്ടത്‌.

    അച്ഛനും ഞാനും സുഹൃത്തുക്കൾ ആണെന്നും നമ്മൾ ബ്ലോഗ്‌ എഴുതുന്നതും എല്ലാം പറഞ്ഞു.

    കൂടുതൽ പിന്നെ എഴുതാം.

    സാറിന്റെ ഇമെയിൽ അഡ്രസ്‌ തരുമോ, എന്റെ ഇമെയിൽ bobanjk@hotmail.com

    ReplyDelete
  4. Thank you very much, Boban. I am happy to know this. A few minutes before, I read her mail to me on this. I will be in touch with you through email. Best wishes.

    ReplyDelete
  5. ഈ ബ്ലോഗ്‌ വായിച്ചപ്പോള്‍ അറിയാതെ കുട്ടിക്കാലത്തേക്ക് പോയി. എന്റെ നാട്ടിലേക്കും അവിടെ എനിക്ക് പ്രിയപ്പെട്ടവര്‍ ആയിരുന്ന ഗുരുനാഥന്‍മാരിലെക്കും.

    ReplyDelete